2013 ഫെബ്രുവരി 3, ഞായറാഴ്‌ച

സപ്തദിന ക്യാമ്പ്-2012 അനന്തപുരി ന്യൂസിൽ...

പാപ്പനംകോട് ഹൈസ്കൂളിൽ വച്ച് 2012 ഡിസംബർ 23 മുതൽ 29 വരെ നടന്ന ക്യാമ്പിനെക്കുറിച്ച് അനന്തപുരി ന്യൂസിൽ വന്ന വാർത്ത് ബ്ലോഗിന്റെ സൈഡ് ബാറിൽ നൽകിയിട്ടുണ്ട്...അഭിപ്രായങ്ങൾ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...

2013 ജനുവരി 25, വെള്ളിയാഴ്‌ച

പരീക്ഷയെ നേരിടാൻ ഒരുങ്ങാം....

NSS വോളണ്ടിയർമാർക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് 19/01/2013 ന് ലൈബ്രറി ഹാളിൽ വച്ച് നടന്നു.മെഡിക്കൽ കോളേജിലെ ഡോ.അരുൺ ആണ് ക്ലാസ്സെടുത്തത്.പ്രിൻസിപ്പാൾ  ശ്രീ.ഷാജി മുഖ്യപ്രഭാഷണം   നടത്തി.പ്രോഗ്രാം ഓഫീസർ സ്വാഗതം ആശംസിച്ചു. ശ്രീഹരി നന്ദി രേഖപ്പെടുത്തി...






2013 ജനുവരി 23, ബുധനാഴ്‌ച

എൻ.എസ്.എസിനെ കൂവി തോല്പിക്കുന്നവർ...

കേരളത്തിലെ 400 ഹയർ സെക്കണ്ടറി സ്കൂളുകളിലാണ് NSS യൂണിറ്റുള്ളത്. 
ഭൂരിഭാഗം യൂണിറ്റുകളും വളരെ നന്നായി പ്രവർത്തിക്കുന്നു.

40000 വോളണ്ടിയർമാർ 400 പ്രോഗ്രാം ഓഫീസർമാർ...ഒരു വലിയ ഔപചാരിക വിദ്യാഭ്യാസ സംഘടന.

കേരള സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും ഈ ശക്തി നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു.അവർ പല പരിപാടികളും ഈ സംഘത്തെ മുന്നിൽക്കണ്ടുകൊണ്ട് ആസൂത്രണം ചെയ്യുന്നു..കാലാവസ്ഥാ വ്യതിയാന വകുപ്പ് NSS മായി ചേർന്നുകൊണ്ട് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നു(ഹരിതം -ഹരിതസ്പർശം),കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നമ്മളുമായി ചേർന്ന് മദ്യത്തിനെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉദാഹരണം..

നിസ്വാർത്ഥ സേവനത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും ബാലപാഠങ്ങൾ കുട്ടികൾ പഠിക്കുന്നു.
അവരെ സമൂഹവുമായി ബന്ധിപ്പിക്കുന്ന കണ്ണികളാണ് പ്രോഗ്രാം ഓഫീസർമാർ..
ഭാവിയിലെ സാമൂഹ്യ പ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമാണ് വോളണ്ടിയർമാർ.
ഭൂമിയിലെ ഉപ്പാണവർ..

അതിമഹത്തായ പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത്..
സമൂഹം അത് തിരിച്ചറിയുന്നുണ്ട്..

NSS പ്രവർത്തനങ്ങൾ തിരിച്ചറിയാത്ത അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്ന ഒരു വിഭാഗക്കാർ നമ്മുടെ സ്കൂളുകളിൽ ഉണ്ട്...
ചില പ്രിൻസിപ്പാളുമാർ... !!
ഒരു വലിയ വിഭാഗം അധ്യാപകർ(HSS)!!

സഹായിക്കില്ല എന്നുമാത്രമല്ല, പാരയും പണിയും!!!!!
പ്രോഗ്രാം ഓഫീസർമാരുടെ മീറ്റുങ്ങുകളിൽ പലരും ഇക്കാര്യങ്ങൾ പറയാറുണ്ട്..

അന്യരെ സഹായിച്ച് ശീലമില്ലാത്തവർ....
കൊടുത്തല്ല,എടുത്തുമാത്രം ശീലമുള്ളവർ...
പ്രതിബദ്ധത തൊട്ടുതീണ്ടിയിട്ടില്ലാത്തവർ...
എല്ലാത്തിലും പ്രതിഫലം പ്രതീക്ഷിക്കുന്നവർ...


ഇവരോട് സമരം ചെയ്തുവേണം യൂണിറ്റു പ്രവർത്തിപ്പിക്കാൻ...!!??

ഒറ്റയൊരു പ്രവർത്തനത്തിനും കൂടില്ല..NSS കുറിച്ച് എല്ലാം അറിയാം എന്നാണ് ഭാവം...

ഗ്രേസ് മാർക്ക് കിട്ടുന്ന കുന്ത്രാണ്ടം!!
വല്ലതുമൊക്കെ കാട്ടിക്കൂട്ടുക....മാർക്കുവാങ്ങിക്കൊടുക്കുക - ഇതാണ് ഉപദേശം!

സ്കൂളിന് പുറത്തിറങ്ങി പ്രവർത്തിച്ചാൽ ജനം എന്തു പറയും എന്നാണ് പ്രിൻസിപ്പാളുമാരുടെ പേടി...!
അവർക്ക് ചില ക്ലാസ്സുകൾ നഷ്ടപ്പെടുന്നു എന്നാണ് ‘മാതൃകാ അധ്യാപകരുടെ’ പരിദേവനം..

രക്ഷാകത്തക്കൾക്കില്ലാത്ത വേവലാതിയാണിവർക്ക്..

കഷ്ടം....!!!

സപ്തദിന സഹവാസ ക്യാമ്പിൽ പ്രോഗ്രാം ഓഫീസർ മാത്രമായിരിക്കും മിക്കയിടത്തും ഉണ്ടായിരുന്നത്...മറ്റുള്ളവർ നന്നായി ക്രിസ്തുമസ് ആഘോഷിച്ചു!(ചില നല്ല അധ്യാപകർ മിക്കപ്പോഴും സഹായിക്കാനുണ്ടാവും എന്നത് മറക്കുന്നില്ല)

ഇതിനൊരു മാറ്റം വരണ്ടേ..
NSS സ്കൂളിന്റെ മുഴുവൻ വികാരമാവണ്ടേ...(അങ്ങനെയുള്ള ഒട്ടനവധി സ്കൂളുകൾ ഉണ്ട്)

അതിന് എന്തുചെയ്യണം?
പ്രിൻസിപ്പാളുമാർക്കും മറ്റ് അധ്യാപകർക്കും ഉടൻ ഓറിയന്റേഷൻ നൽകുക... മറ്റൊരു വഴിയും കാണുന്നില്ല..

അതിന് NSS സെൽ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു...