2012 സെപ്റ്റംബർ 30, ഞായറാഴ്‌ച

സംവാദവും ക്വിസ്സും

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ-1 ന് സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടികൾ-

രാവിലെ 10 ന് - സംവാദം

                  വിഷയം-ഗാന്ധിസത്തിന്റെ പ്രസക്തി
                                  പ്രൊഫ.രാമദാസ്(സെക്രട്ടറി,കേരള ഗാന്ധി സ്മാരക നിധി)



11.30 ന്- ക്വിസ്സ്

                            ഗാന്ധിജിയും സ്വാതന്ത്യസമരവും

                        ക്വിസ്സ് മാസ്റ്റർ-ശ്രീ.വിനോദ് (HSST ,ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ,കരമന)

2012 സെപ്റ്റംബർ 29, ശനിയാഴ്‌ച

ഓറിയന്റേഷൻ ക്ലാസ്

+1 ലെ വോളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ക്ലാസ് 29/09/2012 ന് നടത്തി.SMV HSS ലെ ശ്രീ,ഗോപകുമാർ ക്ലാസ്സെടുത്തു.
ക്ലാസ് വളരെ പ്രയോജനപ്രധമായിരുന്നുവെന്ന് കുട്ടികൾ അഭിപ്രായപ്പെടുകയുണ്ടായി.



NSS ബ്ലോഗ് ഉദ്ഘാടനം ചെയ്തു

മോഡൽ ബോയ്സ് സ്കൂളിലെ NSS യൂണിറ്റിന്റെ ബ്ലോഗിന്റെ ഉദ്ഘാടനം ACV ബ്യൂറോ ചീഫും മോഡൽ സ്കൂളിലെ മുൻ വിദ്യാത്ഥിയുമായ ശ്രീ.എൽ.എസ്.അജിത്കുമാർ ബ്ലോഗ് പ്രൊജക്ടറിലൂടെ സ്ക്രീനിൽ പതിപ്പിച്ചുകൊണ്ട്  നിർവഹിച്ചു.
മോഡൽ സ്കൂളിലെ വിദ്യാർത്ഥി ജീവിതത്തിന്റെ മധുരസ്മരണകൾ അദ്ദേഹം NSS വോളണ്ടിയർമാരുമായി പങ്കുവച്ചു.ജീവിതത്തിലെ ഒരു ധന്യമായ നിമിഷമാണിത് എന്നും ഈ ബ്ലോഗ് എന്നും നിലനിൽക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.


                                       ശ്രീ.അജിത്കുമാർ ഉദ്ഘാടനം നിർവഹിക്കുന്നു
ശ്രീ.സുധീർ എം.എ നന്ദി രേഖപ്പെടുത്തുന്നു.ശ്രീ.അജിത്കുമാർ,ശ്രീ.ഗോപകുമാർ (HSST(Mal),SMV HSS) എന്നിവർ സമീപം.


ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചീഫ് ശ്രീ.പോൾ അധ്യക്ഷനായിരുന്നു.പ്രോഗ്രാം ഓഫീസർ ശ്രീ.ഉദയകുമാർ സ്വാഗതവും ശ്രീ.സുധീർ നന്ദിയും രേഖപ്പെടുത്തി.

2012 സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

ബ്ലോഗ് ഉദ്ഘാടനം

നാഷണൽ സർവീസ് സ്കീം മോഡൽ സ്കൂൾ യൂണിറ്റ് തയ്യാറാക്കിയ ബോഗിന്റെ ഉദ്ഘാടനം 29/09/2012 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അസംബ്ലി ഹാളിൽ വച്ച്  ACV ബ്യൂറോ ചീഫ് ശ്രീ.L.S.അജിത്കുമാർ നിർവഹിക്കും.


ഓറിയന്റേഷൻ ക്ലാസ്സ്



+1 ക്ലാസ്സുകളിലെ NSS വോളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ക്ലാസ് 29/09/2012 രാവിലെ 10.30 മുതൽ.


ശ്രീ.ഗോപകുമാർ (പ്രോഗ്രാം ഓഫീസർ,SMV സ്കൂൾ,തിരുവനന്തപുരം) ക്ലാസ് കൈകാര്യം ചെയ്യുന്നു.

+1 ലെ വോളണ്ടിയർമാർ കൃത്യമായി പങ്കെടുക്കേണ്ടതാണ്.

2012 സെപ്റ്റംബർ 26, ബുധനാഴ്‌ച

ഹ്രസ്വചിത്ര-ഡോക്യുമെന്ററി ശില്പശാല




നാഷണൽ സർവ്വീസ് സ്കീം ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ്,പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്,സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി എന്നിവയുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ഡോക്യുമെന്ററി ശില്പശാല 09/08/2012 ന് അധ്യാപക ഭവനിൽ വച്ച് നടക്കുകയുണ്ടായി..

ഓരോ സ്കൂളിൽ നിന്നും രണ്ടു പേരെ പങ്കെടുപ്പിക്കാനാണ് പറഞ്ഞിരുന്നത്.ഭാഗ്യവശാൽ നമ്മുടെ സ്കൂളിൽ നിന്നും 10 കുട്ടികൾക്ക് പങ്കെടുക്കൻ കഴിഞ്ഞു.

പ്രമുഖ സിനിമാനടനും പ്രിയദർശിനി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറുമായ ശ്രീ.രവീന്ദ്രനാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്..






ക്ലാസ്സ് വേണ്ടത്ര നിലവാരം പുലർത്തിയില്ല എന്നൊരു അഭിപ്രായം കുട്ടികൾ പറയുകയുണ്ടായി.
ഇത്തരം ക്ലാസ്സുകൾ സംഘടിപ്പിക്കുമ്പോൾ കുറച്ചുകൂടി തയ്യാറെടുപ്പുകൾ ആവശ്യമാണ് എന്ന അഭിപ്രായമാണ് ഞങ്ങളുടെ യൂണിറ്റിനുള്ളത്..

2012 സെപ്റ്റംബർ 25, ചൊവ്വാഴ്ച

ആഗസ്റ്റ് 15 സമുചിതമായി ആഘോഷിച്ചു..

NSS ന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിനം ആഘോഷിച്ചു.

പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീ.പോൾ,സ്കൂൾ ഹെഡ്മിസ്ട്രസ്,പി.ടി.എ പ്രസിഡന്റ് ശ്രീ.വേണുഗോവിന്ദകുമാർ,പി.റ്റി.എ വൈസ് പ്രസിഡന്റ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീ.എസ്.ഉദയകുമാർ,കോമേഴ്സ് അധ്യാപകൻ ശ്രീ.രതീഷ് എന്നിവർ പങ്കെടുത്തു.










NSS വോളണ്ടിയർമാർ സജീവമായി പങ്കുകൊണ്ടു.അവർ സ്കൂൾ പരിസരം ശുചീകരിക്കുകയും ചെയ്തു.