2012 നവംബർ 20, ചൊവ്വാഴ്ച

വഴി കാണിക്കുക


കവിത






കളിപ്പുസ്തകത്തിലെമുയൽക്കുട്ടന്
വഴി കാണിച്ചുകൊടുക്കാൻ
കാട്ടുകുന്നിൻ നെറുകയിലേയ്ക്ക്
പെൻസിലും കൊണ്ടു വന്ന മോൾക്ക്
പേടിയായല്ലോ
വഴി തെറ്റിയല്ലോ
വാതിലടഞ്ഞല്ലോ

ഒരു ഗർജ്ജനത്തിൽ തറഞ്ഞ്
കൂട്ടുകാരിക്കിളികളെല്ലാം
ഒറ്റപ്പറപ്പിന്നകന്നല്ലോ

ടീച്ചറന്മാരെല്ലാം വെളുവെളുത്ത്
വടി പിടിച്ച് കല്ലിച്ചല്ലോ

അഛനുമമ്മയും അസ്തമയത്തോളം
ദൂരദൂരത്തായല്ലോ

ഇപ്പോൾ
മുയൽക്കുട്ടൻ അവളുടെ ഉള്ളിലാണ്

പിറ്റേന്നല്ലേ കാഴ്ച
കാമ’റ ക്കണ്ണുകളേ
ആഘോഷിപ്പീൻ

ചോര വാർന്നു കിടക്കുന്നുണ്ടവൾ
നിങ്ങളുടെയൊക്കെ കാൽക്കൽ.






ഡി.യേശുദാസ്

                       

2012 നവംബർ 13, ചൊവ്വാഴ്ച

ഇതു നഗരമോ ?....... നരകമോ ??

ഒരു പംക്തി കൂടി...ക്യാമറക്കാഴ്ചകൾ ഒപ്പിയെടുക്കുന്നവ...

തൃക്കണ്ണിന്റെ പുറം കാഴ്ചകൾ...

കണ്ണേ മടങ്ങുക.....


                                                        (അമർകൃഷ്ണദാസ്-XI-C)


തിരുവനന്തപുരം നഗരത്തിലെ ഒരു ദൃശ്യം...

2012 നവംബർ 10, ശനിയാഴ്‌ച

പംക്തി - പ്രോഗ്രാം ഓഫീസറുടെ ഡയറി-താൾ-1

ഒരു പുതിയ പംക്തി ആരംഭിക്കുകയാണ്..
NSS വോളണ്ടിയർമാർക്കുള്ള ചില കുറിപ്പുകളാണിത്..
പ്രതികരണങ്ങൾ അറിയിക്കുമെല്ലോ...


സമൂഹത്തോട് പ്രതിബദ്ധത


സമൂഹത്തോട് പ്രതിബദ്ധതയുള്ള തലമുറയെയാണ് കാലം കാത്തിരിക്കുന്നത്.
നിങ്ങൾക്കു് പലതും ചെയ്യാനുണ്ട്.
അപാരമായ ശക്തയാണ് ഉള്ളിൽ..
അതിനെക്കുറിച്ചുള്ള അറിവ് വളരെ പ്രധാനപ്പെട്ട ഒന്നാണ്.
’ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ,ഉദിക്കയാണെന്നാത്മാവിൽ ആയിരം സൌരമണ്ഡലം’-എന്ന് ഒരു കവി.
.ഇന്ന് നമ്മുടെ കണ്ണീർ പൊഴിയുന്നത് നമുക്ക് വേണ്ടിയാണ്..
ഞാൻ,എന്റെ,എനിക്ക് ഇതാണ് ഇന്നിന്റെ മുദ്രാവാക്യം..
അവിടെയാണ് നാം എൻ.എസ്.എസിന്റെ മുദ്രാവാക്യം പകരം വയ്ക്കുന്നത്-Not me,But you.
മറ്റുള്ളവർക്കായി കണ്ണീർ പൊഴിക്കുക-അത് സന്തോഷത്തിന്റെയും സമാധാനത്തിന്റേയും രാജപാതയാണ്..
നാം നമ്മിലേക്ക് ഒതുങ്ങിക്കൂട..
പുറം കാഴ്ചകൾ കാണാൻ തയ്യാറാവണം..
ദുരിതം അനുഭവിക്കുന്ന സഹജീവികൾ..അവർക്കൊരു കൈത്താങ്ങ് ,ഒരു സാന്ത്വനം -ജീവിതത്തിന്റെ വ്യാകരണം തന്നെ മാറിമറിയും..
നമ്മൾ അതിനുവേണ്ടി നിലകൊള്ളേണ്ടവരാണ്..
അതിന് ആദ്യം ചെയ്യേണ്ടത് എന്താണ്?
 മൈന്റ് സെറ്റിഗ് !
അതേക്കുറിച്ച് അടുത്ത ലക്കത്തിൽ...

2012 നവംബർ 7, ബുധനാഴ്‌ച

അഡ്വൈസറി കമ്മറ്റി - 07-11-2012

NSS മോഡൽ സ്കൂൾ യൂണിറ്റിന്റെ അഡ്വൈസറി കമ്മറ്റി 07-11-2012 വൈകുന്നേരം 3 മണിക്ക് ലൈബ്രറി ഹാളിൽ ചേർന്നു.


എൻ.എസ്.എസ് ഗാനം - വോളണ്ടിയർമാർ

സ്വാഗതം - പ്രോഗ്രാം ഓഫീസർ

അധ്യക്ഷൻ - പ്രിൻസിപ്പാൾ

ഉദ്ഘാടനം - ശ്രീ.മാധവദാസ് (കൌൺസിലർ,തിരുവനന്തപുരം കോർപ്പറേഷൻ-തൈക്കാട്  വാർഡ്)

                                                                   

നന്ദി - വൈശാഖ് വി.എസ് (വോളണ്ടിയർ സെക്രട്ടറി)


പ്രൊഗ്രാം ഓഫീസർ എൻ.എസ്.എസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു.ഭാവി പോജക്ടുകൾ അവതരിപ്പിച്ചു.

ശ്രീ.മാധവദാസ് എൻ.എസ്.എസിന്റെ പ്രസക്തിയെപ്പറ്റി പറഞ്ഞു.തന്റെ കോളേജ് കാലഘട്ടത്തെക്കുറിച്ച് പറയുകയും ചെയ്തു.മാതൃകാപരമായ പ്രവർത്തനം നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ശ്രീ.പോൾ എ,ശ്രീ.മാധവദാസ്


യോഗത്തിൽ പങ്കെടുത്തവർ
 1.ശ്രീ.പോൾ.എ (പ്രിൻസിപ്പാൾ ഇൻ ചാർജ്)
2.ശ്രീ.മാധവദാസ് (കൌൺസിലർ-തിരു.കോർപ്പറേഷൻ)
3.ശ്രീ.ഹരീഷ് സി.കെ (അധ്യാപക പ്രതിനിധി)
4.ശ്രീ.രതീഷ്                 (അധ്യാപക പ്രതിനിധി)
5.ശ്രീ.വൈശാഖ് വി.എസ് (വോളണ്ടിയർ സെക്രട്ടറി)
6.ശ്രീ.ബിന്നി ശേഷ്കർ (വോളണ്ടിയർ)
7.ശ്രീ.ഉദയകുമാർ എസ് (പ്രോഗ്രാം ഓഫീസർ)

കൃഷി ആഫീസർ,പി.റ്റി.എ പ്രസിഡന്റ് എന്നിവർ എത്തിച്ചേരാൻ കഴിയില്ല എന്ന് അറിയിച്ചിരുന്നു.

ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ച നടന്നു..

 തീരുമാനങ്ങൾ

-പാപ്പനംകോട് ഹൈസ്കൂളിൽ വച്ച് സപ്ത ദിന ക്യാമ്പ് നടത്തുന്നതാണ്.
.
-സ്കൂൾ ഉൾപ്പെടുന്ന വാർഡാണ് പാർട്ട്ണർ വില്ലേജായി തീരുമാനിച്ചു.(51-അം വാർഡ്-എസ്റ്റേറ്റ് വാർഡ്)

-അവിടത്തെ 125 വീടുകളിൽ സർവ്വെ നടത്തും.പച്ചക്കറിത്തോട്ടം ,വേസ്റ്റ് മാനേജുമെന്റ്,എനർജി സേവിംഗ് -വീട്ടുകാരുടെ സഹകരണത്തോടെ.അതിനായി 3 പേരടങ്ങുന്ന ഗ്രൂപ്പുകൾ,കുടുംബശ്രീ-ആശാവർക്കറുമാർ തുടങ്ങിയവരുടെ സഹകരണം തേടും.


- ശൈലീ രോഗങ്ങളെക്കുറിച്ച് ബോധവത്കരണം


-രക്തദാന ക്യാമ്പ്-അവയവദാന ക്യാമ്പ്


-വാർഡുതല ശുചീകരണം


- സ്കൂളിലെ സാധാരണ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ടുകൊണ്ടുപോകണം


-ജില്ലയിലെ NSS യൂണിറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്ലോഗ് ശില്പശാല നടത്താൻ തീരുമാനിച്ചു.



4 മണിക്ക് കമ്മറ്റി അവസാനിച്ചു.

നേത്ര പരിശോധന ക്യാമ്പ് - തുടർച്ച...

നാഷണൽ സർവീസ് സ്കീം ആരാധന ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പിന്റെ രണ്ടാം ഘട്ടം  06/11/2012 ന് നടന്നു.+2 ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ പരിശോധനയാണ് നടക്കുന്നത്.
എൻ.എസ് .എസ് വോളണ്ടറിയർമാർ നേതൃത്വം നൽകി...

10 മണിക്ക് തുടങ്ങിയ ക്യാമ്പ് 12.30 ന് അവസാനിച്ചു.പ്രോഗ്രാം ആഫീസർ നന്ദി രേഖപ്പെടുത്തി...

2012 നവംബർ 1, വ്യാഴാഴ്‌ച

ഡ്രൈ ഡെ - 01/11/2012

ഡ്രൈ ഡെ യിൽ ക്യാമ്പസ് ശുചീകരണം നടത്തി..

NSS വോളണ്ടിയർമാർ സജീവമായി ഈ പ്രവർത്തനത്തിൽ പങ്കുചേർന്നു.







ഒരു പച്ചക്കറിതോട്ടം ഒരുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും നടത്തി..

1.30 മുതൽ 3.30 വരെയായിരുന്നു ശുചീകരണ പ്രവർത്തനം.പായസ വിതരണത്തോടെ സമാപിച്ചു.

നേത്ര പരിശോധന ക്യാമ്പ്-30/10/2012

ആരാധന ഐ ഇൻസ്റ്റിറ്റ്യൂട്ടുമായി (Aradhana Eye Institute,Manacaud)ചേർന്ന് കണ്ണു പരിശോധന ക്യാമ്പ് (30/10/2012) നടത്തി.





അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീ.റെജി ഈശോ ചെറിയാനും 2 നേഴ്സുമാരും പങ്കെടുത്തു.
+1 ലെ 8 ഡിവിഷനിലേയും കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കി.കാഴ്ചത്തകരാറുള്ളവർക്ക് തുടർ ചികിത്സയ്ക്കുള്ള മാർഗനിർദ്ദേശം നൽകി.10 മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിച്ചു.

ആരാധന ഐ ഇൻസ്റ്റിറ്റ്യൂറ്റിനോടുള്ള അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു..

Saving's Day-Oct 31

സേവിംഗ്സ് ഡേ സമുചിതമായി ആചരിച്ചു...
ഇതിന്റെ ഭാഗമായി പ്ലസ്-വൺ വോളണ്ടിയർമാർക്ക് (50) SBT ഹൌസിംഗ് ബോർഡ് ശാഖയിൽ സീറോ ബാലൻസ് സേവിംഗ്സ്  അക്കൌണ്ട് ഓപ്പൺ ചെയ്യുകയുണ്ടായി..
 സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രോഗ്രാം ഓഫീസർ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഉദ്ഘാടനം നിർവഹിച്ചു..SBT ബ്രാഞ്ച് മാനേജർ ശ്രീമതി.സോഫി തോമസ് - ‘സമ്പാദ്യശീലം കുട്ടികളിൽ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്ലാസെടുത്തു.

അവർ സമ്പാദ്യത്തിന്റെ ആവശ്യകത വളരെ സരസമായി അവതരിപ്പിച്ചു.വിവിധ അക്കൌണ്ടുകളെ പരിചയപ്പെടുത്തി.വോളണ്ടിയർമാർക്ക് ഒരു വേറിട്ട അനുഭവമായി അവരുടെ ക്ലാസ്.


ഗായക സംഘം NSS ഗാനം ആലപിച്ചു.വോളണ്ടിയർ സെക്രട്ടറി വി.എസ്.വൈശാഖ് സ്വാഗതവും ജോ.സെക്രട്ടറി ബെന്നി ശേഷ്കർ നന്ദിയും രേഖപ്പെടുത്തി.11 മണിക്ക് ആരംഭിച്ച പരിപാടി 12.30ന് അവസാനിച്ചു.