2012 നവംബർ 20, ചൊവ്വാഴ്ച

വഴി കാണിക്കുക


കവിത






കളിപ്പുസ്തകത്തിലെമുയൽക്കുട്ടന്
വഴി കാണിച്ചുകൊടുക്കാൻ
കാട്ടുകുന്നിൻ നെറുകയിലേയ്ക്ക്
പെൻസിലും കൊണ്ടു വന്ന മോൾക്ക്
പേടിയായല്ലോ
വഴി തെറ്റിയല്ലോ
വാതിലടഞ്ഞല്ലോ

ഒരു ഗർജ്ജനത്തിൽ തറഞ്ഞ്
കൂട്ടുകാരിക്കിളികളെല്ലാം
ഒറ്റപ്പറപ്പിന്നകന്നല്ലോ

ടീച്ചറന്മാരെല്ലാം വെളുവെളുത്ത്
വടി പിടിച്ച് കല്ലിച്ചല്ലോ

അഛനുമമ്മയും അസ്തമയത്തോളം
ദൂരദൂരത്തായല്ലോ

ഇപ്പോൾ
മുയൽക്കുട്ടൻ അവളുടെ ഉള്ളിലാണ്

പിറ്റേന്നല്ലേ കാഴ്ച
കാമ’റ ക്കണ്ണുകളേ
ആഘോഷിപ്പീൻ

ചോര വാർന്നു കിടക്കുന്നുണ്ടവൾ
നിങ്ങളുടെയൊക്കെ കാൽക്കൽ.






ഡി.യേശുദാസ്

                       

2 അഭിപ്രായങ്ങൾ:

  1. പിറ്റേന്നല്ലേ കാഴ്ച
    കാമ’റ ക്കണ്ണുകളേ
    ആഘോഷിപ്പീൻ

    ചോര വാർന്നു കിടക്കുന്നുണ്ടവൾ
    നിങ്ങളുടെയൊക്കെ കാൽക്കൽ.

    മറുപടിഇല്ലാതാക്കൂ
  2. വർത്തമാനകാലം തീഷ്ണമായി അവതരിപ്പിക്കുന്ന കവിത..

    അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ